Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്.ഐ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
vinod babu
cancel

ആലുവ: ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്.ഐ കുഴഞ്ഞുവീണു മരിച്ചു. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബു (52) ആണ് മരിച്ചത്. മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടി ചെയ്യവേ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കുഴഞ്ഞുവീണ വിനോദ് ബാബുവിനെ ഒപ്പമുണ്ടായ പൊലീസുകാരായ ബിനു ജോയ്, പ്രതീഷ്, സജി, എന്നിവർ ചേർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

27 വർഷമായി സർവിസിലുണ്ടായിരുന്നു വിനോദ് ബാബു. മാതാവ്: ജഗദമ്മ. ഭാര്യ: സിന്ധു. മകൻ: രോഹിത് വിനോദ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - traffic SI collapsed and died during duty
Next Story