വീടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
text_fieldsതൃപ്പൂണിത്തുറ: മധ്യവയസ്‌ക്കന്‍റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എരൂര്‍ മാത്തൂര്‍ റെയില്‍പ്പാലത്തിന് കിഴക്ക് വശം അരഞ്ഞാലില്‍ റോഡില്‍ കൈതളായില്‍ ശ്രീധരമേനോന്റെ മകന്‍ സേതുമാധവനെയാണ് (58) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് വീടിനുള്ളിലെ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. എന്നാല്‍ സേതുമാധവന്‍ കഴിഞ്ഞിരുന്ന മുറിയില്‍ കാര്യമായ നാശമുണ്ടായിട്ടില്ല. ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മകനും മാറിത്താമസിച്ചുവരികയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇയാളെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണത്തിലായിരുന്നു. ഭവന്‍സ് സ്‌ക്കൂളിലെ അറ്റന്‍ഡറാണ് മരിച്ച സേതുമാധവന്‍. ഹില്‍പാലസ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

