സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻെറ മൃതദേഹം കണ്ടെത്തി
text_fieldsആലുവ: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻെറ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തിൽ വീട്ടിൽ നവാസിന്റെ മകൻ ബിലാൽ എന്ന് വിളിക്കുന്ന നിസാമുദ്ദീനെയാണ് (24) കഴിഞ്ഞ മാസം 31 ന് കാണാതായത്. ആലുവ അഗ്നി രക്ഷ സംഘവും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൂന്നാം ദിവസമാണ് മൃതദേഹം ലഭിച്ചത്. ആലുവ സ്വദേശിയായ സുഹൃത്ത് പ്രജീഷ്, രണ്ട് യുവതികൾ എന്നിവർക്കൊപ്പമാണ് ഇയാൾ മണപ്പുറത്തെത്തിയത്. യുവതികളെ കടവിൽ ഇരുത്തിയ ശേഷമാണ് ബിലാലും പ്രജീഷും കുളിക്കാനിറങ്ങിയത്.
ബിലാൽ മറുകരയിലക്ക് നീന്തിയപ്പോൾ മധ്യഭാഗത്ത് വച്ച് അവശനായി മുങ്ങിപ്പോയെന്ന് മട്ടാഞ്ചേരി, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലായി ബിലാലിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. കാപ്പ പ്രകാരവും പിടിയിലായിട്ടുണ്ട്. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: ഷാഹിദ. സഹോദരി: ഷനാസ് .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

