Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണക്ഷന്‍ വയറില്‍ നിന്ന് അമ്മക്കും മകനും ഷോക്കേറ്റു; മകൻ മരിച്ചു

text_fields
bookmark_border
വീടിന്‍റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന് ടിന്‍ ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഷെഡിലേക്ക് കൊടുത്തിരുന്ന കണക്ഷന്‍ വയറില്‍ നിന്ന് അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു
കണക്ഷന്‍ വയറില്‍ നിന്ന് അമ്മക്കും മകനും ഷോക്കേറ്റു; മകൻ മരിച്ചു
cancel
camera_alt

അജില്‍ പി. ചാക്കോ

ചങ്ങനാശ്ശേരി: കണക്ഷന്‍ വയറില്‍ നിന്ന് അമ്മക്കും മകനും ഷോക്കേറ്റു, മകൻ മരിച്ചു. വലിയകുളം പാത്തിക്കൽമുക്ക് പുതുപ്പറമ്പില്‍ വീട്ടില്‍ പി.പി ചാക്കോയുടെ മകന്‍ അജില്‍ പി. ചാക്കോ (21) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം.

വീടിന്‍റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന് ടിന്‍ ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഷെഡിലേക്ക് കൊടുത്തിരുന്ന കണക്ഷന്‍ വയറില്‍ നിന്ന് അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. അജില്‍ ഉച്ചത്തില്‍ നിലവിളിക്കുന്നത് കേട്ട് അമ്മ ജെസി ഓടിയെത്തി. എന്നാൽ അജിലിനെ എഴുന്നേൽപ്പിക്കുന്നതിനിടെ ജെസിക്കും ഷോക്കേറ്റു.

ഉടന്‍ ഇരുവരെയും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. സഹോദരി: ഏയ്ഞ്ചല്‍. കോവിഡ് പരിശോധനക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെന്‍റ് പോള്‍സ് സി. എസ്.ഐ പള്ളി സെമിത്തേരിയില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story