Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.വൈ.എഫ്.ഐ. നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

text_fields
bookmark_border
sujith
cancel
camera_alt

സുജിത്ത്

തൃശൂർ: സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിൽ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകന്‍ സുജിത്താണ്(28) മരിച്ചത്. ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല പ്രസിഡന്റാണ്.

പാര്‍ട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കിലെത്തിയതെന്നാണ് അറിയുന്നത്. സുഹൃത്തിനോട് പാര്‍ട്ടി ഓഫീസിലെത്താന്‍ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതനുസരിച്ച്, ഉച്ചക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസിലെത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ കേച്ചേരി ആക്ട്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചതിനെ തുടര്‍ന്ന് സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മാതാവ്: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി. സംസ്‌കാരം ബുധനാഴ്ച.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DYFI leader hanged himself in the party office
Next Story