ഡോ. വി.കെ.ജമാൽ നിര്യാതനായി
text_fieldsഡോ. വി.കെ.ജമാൽ
വില്യാപ്പള്ളി: വടകര ആശാ ഹോസ്പിറ്റൽ ഡയരക്ടർ ഡോ. വി.കെ.ജമാൽ (79) നിര്യാതനായി. എം.ഇ.എസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ഇ.എൻ.ടി കൺസെൽടെന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മഞ്ചേരി ഗവ. ഹോസ്പിറ്റലിൽ നിന്ന് വിരമിച്ച അദ്ദേഹം വില്ല്യാപ്പള്ളിയിൽ താമസിച്ച് വരികയായിരുന്നു. വില്ലാപ്പള്ളി എം.ഇ.എസ് കോളജ് വടകരയുടെ സ്ഥാപകൻ കൂടിയായ അദ്ദേഹം വില്യാപ്പള്ളി മുസ്ലിം ജമാഅത്ത്, ഐ.എം.എ വടകര എന്നിവയുടെ മുൻ ഭാരവാഹിയായിരുന്നു. ഭാര്യ: കാട്ടൊടി സുഹറ, മക്കൾ : ജറീഷ്(ഇന്‍റീരിയർ ഡിസൈനർ), ജസീന, ജംഷീന. മരുമക്കൾ: റഫിയ, ഡോ. അമീൻ ഷാഹിദ് (ചാലിയം), ഡോ. റംഷാദ് (ഖത്തർ ഹമദ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: പൊടിയാടി കുഞ്ഞിപ്പാത്തു, വി.കെ.മജീദ്, പരേതരായ വി.കെ.അബു മാസ്റ്റർ , വി.കെ.കുഞ്ഞമ്മദ് ,സെക്കിയ, നെഫീസ. മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച്ച വൈകീട്ട് 4.15 ന് വില്യാപ്പള്ളി ജുമാഅത്ത് പള്ളിയിൽ നടക്കും. വൈകുന്നേരം 5.30ന് അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദിൽ ഖബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

