ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsമസ്കത്ത്: ദീർഘകാലം ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാനായിരുന്ന ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ വിൽസൺ ജോർജ് അനുശോചിച്ചു. ഒമാനിലെ പൊതുജീവിതത്തിൽ തന്റെ മാർഗദർശികളിലൊരാളും സഹോദരതുല്യനുമായിരുന്നു ഡോ. സതീഷ് നമ്പ്യാരെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജീവിതത്തിന്റെ ഭാഗമായ വെല്ലുവിളികളിലും പ്രതിസന്ധികളിലുമെല്ലാം ആശ്രയിക്കാനും സഹായിക്കാനും അദ്ദേഹം ഒരു സഹോദരനെപ്പോലെ എക്കാലവും ഒപ്പം ഉണ്ടായിരുന്നതായും വിൽസൻ ജോർജ് അനുസ്മരിച്ചു.
മലബാർ വിങ് അനുശോചിച്ചു
ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് അനുശോചിച്ചു. മലബാർ വിങ്ങിന്റെ രൂപീകരണത്തിന് വേണ്ടി ഡോ. സതീഷ് നമ്പ്യാർ നൽകിയ പിന്തുണയും രൂപീകരണത്തിന് ശേഷം ഭാവിപ്രവർത്തനത്തിന് നൽകിയ ഉപദേശനിർദേശങ്ങളും എന്നും ഓർമിക്കപ്പെടുമെന്നും കൺവീനർ നൗഷാദ് കക്കേരി പറഞ്ഞു. മൂന്ന് പതിറ്റാണ്ട് കാലം സമൂഹത്തിന് നൽകിയ തന്റെ സമർപ്പണം, സേവനമനോഭാവം, നേതൃത്വഗുണങ്ങൾ എന്നിവക്കായി ഡോ. സതീഷ് നമ്പ്യാർ എന്നും ആദരവോടെ സ്മരിക്കപ്പെടുമെന്നും നൗഷാദ് കക്കേരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

