Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമിനിറ്റുകൾക്കുള്ളിൽ ...

മിനിറ്റുകൾക്കുള്ളിൽ ഇരട്ടമരണം; സങ്കടം താങ്ങാനാവാതെ ചാവക്കാട്ടെ കുടുംബം

text_fields
bookmark_border
മിനിറ്റുകൾക്കുള്ളിൽ  ഇരട്ടമരണം; സങ്കടം താങ്ങാനാവാതെ ചാവക്കാട്ടെ കുടുംബം
cancel

ദോഹ/ചാവക്കാട്: മിനിറ്റുകളുടെ ഇടവേളയിൽ നടന്ന ബന്ധുക്കളുടെ രണ്ട് മരണം ചാവക്കാട്ടെ കുടുംബത്തെയും നാട്ടുകാരെയും പ്രവാസികളെയും ഒരുപാലെ സങ്കടക്കടലിലാക്കി. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.പി മൻസൂർ അലിയുടെ പിതാവ് വട്ടേക്കാട് അമ്പലത്തിൽ അബ്ദുൽ മജീദാണ് ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ മരിച്ചത്. റോഡിൽ തെന്നി വീണ് കാലിൽ എല്ല് പൊട്ടി ചികിത്സയിൽ കഴിയവെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

ഇതേസമയം, മൻസൂറിന്റെ മാതൃ സഹോദരൻ പൈങ്കണ്ണിയൂർ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ ഹസ്സനാർ മാസ്റ്ററുടെ മകൻ അബ്ദുൾ ഖാദർ ഖത്തറിൽ വെച്ച് ഹൃദയാഘാതം മൂലവും മരിച്ചു. ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ താമസസ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അബ്ദുൽ മജീദിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രി എട്ടിന് വട്ടേക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും

അബ്ദുൽ ഖാദറിന്റെ മൃതദേഹം ഖത്തറിൽനിന്ന് മരണാനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുലൈഖയാണ് അബ്ദുൽ മജീദിന്റെ ഭാര്യ. സുഫൈജ മകളാണ്. മരുമക്കൾ : റഫീഖ്, സീന. സൈറ ബാനുവാണ് അബ്ദുൽ ഖാദറിന്റെ ഭാര്യ. മക്കൾ: സഹൽ, സർത്താജ്, ഷമ്മു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali FamilyTwo deaths
News Summary - Double death within minutes; Chavakkad family, unable to bear the grief
Next Story