Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_right...

സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ വീ​ടി​ന് മു​ന്നി​ൽ സ്വ​യം തീ​കൊ​ളു​ത്തി​യ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ വീ​ടി​ന് മു​ന്നി​ൽ സ്വ​യം തീ​കൊ​ളു​ത്തി​യ യു​വാ​വ് മ​രി​ച്ചു
cancel

ബാ​ല​രാ​മ​പു​രം: സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി ശ​രീ​ര​ത്തി​ൽ പെേ​ട്രാ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. റ​സ​ൽ​പു​രം അ​നി നി​വാ​സി​ൽ രാ​ജേ​ഷ് കു​മാ​ർ (33) ആ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30ന് ​ബാ​ല​രാ​മ​പു​രം പ​രു​ത്തി​ച്ച​ക്കോ​ണം ചാ​ന​ൽ പാ​ല​ത്തി​ന് സ​മീ​പം കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ അ​ഞ്ജ​ലി​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മ​രി​ച്ച​ത്. ബെ​വ്കോ ബാ​ല​രാ​മ​പു​രം ഗോ​ഡൗ​ണി​ലെ സി.​ഐ.​ടി.​യു ലോ​ഡി​ങ് തൊ​ഴി​ലാ​ളി​യാ​യ രാ​ജേ​ഷ്കു​മാ​ർ ലേ​ബ​ലി​ങ് യൂ​നി​റ്റി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​രി​യാ​യ അ​ഞ്ജ​ലി​യു​ടെ വീ​ട്ടി​ന് മു​ന്നി​ലെ​ത്തി ശ​രീ​ര​ത്തി​ൽ പെേ​ട്രാ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ശേ​ഷം അ​ഞ്ജ​ലി​യെ​യും മ​ക​നെ​യും പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. മ​ക​ൻ കു​ത​റി മാ​റി​യ​തോ​ടെ അ​ഞ്​​ജ​ലി​ക്ക് ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇ​രു​കൈ​ക​ളി​ലും ക​ഴു​ത്തി​ലും മൂ​ക്കി​ലും നെ​ഞ്ചി​ലു​മാ​ണ്​ പൊ​ള്ള​ലേ​റ്റ​ത്. മ​ക​ൻ ഓ​ടി​മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് രാ​ജേ​ഷിെൻറ അ​ച്ഛ​നും സ​ഹോ​ദ​നും ബ​ന്ധു​ക്ക​ളു​മെ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

നാ​ലു​മാ​സം മു​മ്പാ​ണ് രാ​ജേ​ഷ് കു​മാ​റിെൻറ വി​വാ​ഹം ന​ട​ന്ന​ത്. ഞാ​ൻ പോ​കു​ക​യാ​ണെ​ന്ന് ഭാ​ര്യ​യോ​ട് പ​റ​ഞ്ഞ​ശേ​ഷം​ വീ​ട്ടി​ൽ​നി​ന്ന്​ പോ​യ​താ​യി​രു​ന്നു രാ​ജേ​ഷ്. രാ​ജേ​ഷിൻെറ ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ സം​ഭ​വ​ത്തിെൻറ ചു​രു​ള​ഴി​യൂ​വെ​ന്നാ​ണ്​ പൊ​ലീ​സ്​ ഭാ​ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balaramapuramsuicide
News Summary - Young man sets himself on fire in front of co-worker's house deid
Next Story