Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightകഴുത്തറ്റ നിലയിൽ...

കഴുത്തറ്റ നിലയിൽ അജ്ഞാത മൃതദേഹം പുഴയിൽ

text_fields
bookmark_border
കഴുത്തറ്റ നിലയിൽ അജ്ഞാത മൃതദേഹം പുഴയിൽ
cancel

മാ​ന​ന്ത​വാ​ടി: ക​ഴു​ത്ത​റ്റ നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി. ച​ങ്ങാ​ട​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് ശ​രീ​രം പു​ഴ​യി​ൽ പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സും അ​ഗ്നി​ര​ക്ഷ യൂ​നി​റ്റും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ക​ര​ക്കെ​ടു​ത്തു. ത​ല​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യും പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ൽ ക​യ​ർ കെ​ട്ടി തൂ​ങ്ങി​മ​രി​ച്ച​താ​കാ​മെ​ന്നു​മാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

165 സെ.​മീ ഉ​യ​ര​മു​ള്ള 35 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന യു​വാ​വി​ന്റേ​താ​ണ് മൃ​ത​ദേ​ഹം. ക​റു​ത്ത പാ​ൻ​റ്സും അ​തി​ന് മു​ക​ളി​ൽ നീ​ല​ക്ക​ര വെ​ള്ള​മു​ണ്ടും ക​റു​ത്ത​തും കാ​ക്കി നി​റ​മു​ള്ള ഷ​ർ​ട്ടു​ക​ളും ധ​രി​ച്ചി​ട്ടു​ണ്ട്. കൈ​യി​ൽ സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള വാ​ച്ചും അ​ണി​ഞ്ഞി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ണാ​താ​യ ത​ല​ക്കു​വേ​ണ്ടി പൊ​ലീ​സും അ​ഗ്നി ര​ക്ഷ​പ്ര​വ​ർ​ത്ത​ക​രും പ്രാ​ദേ​ശി​ക മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ച​ങ്ങാ​ട​ക്കാ​വ് മു​ത​ൽ വ​ള്ളി​യൂ​ർ​ക്കാ​വ് വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 3.30 ഓ​ടെ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497980816 ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unidentified dead body
News Summary - Unidentified dead body without neck in the river
Next Story