Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_right...

മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ സോ​​ഡ​​ക്കു​​പ്പി​​കൊ​​ണ്ട് തലക്കടിച്ചുകൊന്നു; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ സോ​​ഡ​​ക്കു​​പ്പി​​കൊ​​ണ്ട് തലക്കടിച്ചുകൊന്നു; രണ്ടുപേർ അറസ്​റ്റിൽ
cancel

സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി: മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ മ​​ധ്യ​​വ​​യ​​സ്​​​ക​​നെ സോ​​ഡ​​ക്കു​​പ്പി​​കൊ​​ണ്ട് ത​​ല​​ക്ക​​ടി​​ച്ചു കൊ​​ന്നു. സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി ആ​​നി​​മൂ​​ട്ടി​​ൽ പീ​​താം​​ബ​​ര​​നാ​​ണ്​ (62) മ​​രി​​ച്ച​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ത​​മി​​ഴ്‌​​നാ​​ട് പാ​​ട്ട​​വ​​യ​​ൽ സ്വ​​ദേ​​ശി പു​​ത്ത​​ൻ​​കു​​ന്ന് കോ​​ട​​തി​​പ്പ​​ടി​​യി​​ൽ മേ​​ക്കാ​​ട​​ൻ ക്വാ​​ട്ടേ​​ഴ്‌​​സി​​ൽ താ​​മ​​സി​​ക്കു​​ന്ന ലോ​​ക​​നാ​​ഥ​​ൻ (40), മ​​ന്ദം​​കൊ​​ല്ലി ടേ​​സ്​​​റ്റി ത​​ട്ടു​​ക​​ട​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​ൻ കാ​​ല​​ടി മ​​ഞ്ഞ​​പ്ര തേ​​വ​​ർ​​ക്കൂ​​ട്ടം സ​​നീ​​ഷ് (32) എ​​ന്നി​​വ​​രെ അ​​റ​​സ്​​​റ്റ് ചെ​​യ്തു.

ശ​​നി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ ഒ​​ന്ന​​ര​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. പൊ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ; രാ​​ത്രി ഒ​​രു​​മ​​ണി​​യോ​​ടെ മ​​ന്ദം​​കൊ​​ല്ലി​​ക്കു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന എം.​​എ​​സ്. വി​​ശ്വ​​നാ​​ഥ​​നും കു​​ടും​​ബ​​വും വാ​​തി​​ലി​​ൽ ത​​ട്ടു​​ന്ന ശ​​ബ്​​​ദം​​കേ​​ട്ട് നോ​​ക്കി​​യ​​പ്പോ​​ൾ അ​​ജ്ഞാ​​ത​​നാ​​യ ഒ​​രാ​​ൾ പു​​റ​​ത്തു​​നി​​ൽ​​ക്കു​​ന്ന​​ത് ക​​ണ്ടു. ഉ​​ട​​ൻ സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി പൊ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ചു. പൊ​​ലീ​​സെ​​ത്തി ഇ​​യാ​​ളെ ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഇ​​യാ​​ളെ ചോ​​ദ്യം ചെ​​യ്ത​​തോ​​ടെ​​യാ​​ണ് കൊ​​ല​​പാ​​ത​​ക വി​​വ​​രം അ​​റി​​യു​​ന്ന​​ത്.

തു​​ട​​ർ​​ന്നു​​ള്ള പൊ​​ലീ​​സ് പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് മ​​ന്ദം​​കൊ​​ല്ലി ബി​​വ​​റേ​​ജ​​സ് ഔ​​ട്ട് ലെ​​റ്റി​​ന് സ​​മീ​​പം പാ​​ത​​യോ​​ര​​ത്തു നി​​ന്നു പീ​​താം​​ബ​​ര​െൻറ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

ക​​ട​​യി​​ൽ മ​​ദ്യ​​പി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന ലോ​​ക​​നാ​​ഥ​െൻറ​​യും സ​​നീ​​ഷി​െൻറ​​യും സ​​മീ​​പ​​ത്തേ​​ക്ക് അ​​സ​​ഭ്യം പ​​റ​​ഞ്ഞെ​​ത്തി​​യ പീ​​താം​​ബ​​ര​​നു​​മാ​​യി വാ​​ക്കു​​ത​​ർ​​ക്ക​​മു​​ണ്ടാ​​വു​​ക​​യും സോ​​ഡ​​ക്കു​​പ്പി​​കൊ​​ണ്ട് ത​​ല​​ക്ക്​ അ​​ടി​​ച്ചു​​വെ​​ന്നുമാ​​ണ് സ​​നീ​​ഷ് പൊ​​ലീ​​സി​​ന് മൊ​​ഴി ന​​ൽ​​കി​​യ​​ത്.

സ​​തി​​യാ​​ണ് പീ​​താം​​ബ​​ര​െൻറ ഭാ​​ര്യ. മ​​ക്ക​​ൾ: അ​​ഞ്ജ​​ന, അ​​ഞ്ജി​​ത. മ​​രു​​മ​​ക​​ൻ: ഹ​​രി​​പ്ര​​സാ​​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrug addictliquer
News Summary - two arrested in murder case
Next Story