Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിലെത്തിയ മുഖംമൂടി ധാരികൾ ​വയോധികനെ വെട്ടിക്കൊന്നു; ഭാര്യക്ക്​ പരിക്ക്​

text_fields
bookmark_border
വീട്ടിലെത്തിയ മുഖംമൂടി ധാരികൾ ​വയോധികനെ വെട്ടിക്കൊന്നു; ഭാര്യക്ക്​ പരിക്ക്​
cancel

പനമരം: മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടിൽ കയറി റിട്ട. അധ്യാപകനെ വെട്ടിക്കൊന്നു. ഭാര്യക്ക് പരിക്കേറ്റു. നെല്ലിയമ്പം കാവടം പത്മാലയത്തിൽ റിട്ട. അധ്യാപകൻ കേശവനാണ്​ (75) കൊല്ല​െപ്പട്ടത്​. പരിക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേർ ഇവരുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. പത്മാവതിയുടെ അലർച്ച കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അ​ക്രമികൾ ഓടിരക്ഷപ്പെട്ടു. പനമരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായുള്ള തിരച്ചിലും ഊർജിതമാക്കി. കവർച്ച ശ്രമമായിരിക്കാം അക്രമത്തിനിടയാക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കേശവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി പ്രസാദ് കോഴിക്കോട്ടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം. അഞ്ചുകുന്ന് സ്കൂളിലെ കായികാധ്യാപകനായിരുന്നു കേശവൻ. മരുമക്കൾ: വിനോദ്, പ്രവീണ, ഷിനു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - the masked men hacked the old man to death
Next Story