Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവറെ ലോറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
sujith
cancel
camera_alt

സുജിത്ത്

കഴക്കൂട്ടം (തിരുവനന്തപുരം): കഴക്കൂട്ടത്ത് ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം ചന്തവിള കിൻഫ്ര ഫിലിം പാർക്കിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട തോട്ടപ്പുഴ സ്വദേശി സുജിത്തിനെ (31) ആണ് തൂങ്ങിയ നിലയിൽ വ്യാഴാഴ്ച രാവിലെ 11ഓടെ കണ്ടത്.

നിർത്തിയിട്ടിരുന്ന ലോറിയുടെ വശത്ത് തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലോറിയിൽ തന്നെ ഉണ്ടായിരുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിയത്. രാവിലെ യാത്രക്കാരാണ് സംഭവം കണ്ടത്.

തുടർന്ന് കഴക്കൂട്ടം സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ആളിനെ തിരിച്ചറിഞ്ഞത്. പത്തനംതിട്ടയിൽനിന്ന് ബന്ധുക്കൾ എത്തിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗ്ലാസ് കയറ്റിവന്നതായിരുന്നു ലോറി. ലോറിക്കുള്ളിൽനിന്നും പൊലീസ് മദ്യക്കുപ്പി കണ്ടെത്തി.

മൂന്ന് മാസം മുമ്പായിരുന്നു സുജിത്തിന്റെ വാഹം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The driver was found hanging in the lorry
Next Story