നന്നായി പഠിച്ചിട്ടും മാർക്ക് കുറഞ്ഞു; രാജസ്ഥാനിൽ 18കാരി ജീവനൊടുക്കി
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ കൊട്ടയിൽ 18 വയസുള്ള വിദ്യാർഥിനി ആത്മഹത്യ ചെയ്തു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ആത്മഹത്യയാണിതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ മദ്രാസ് ഐ.ഐ.ടിയി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന ഷെംബുൽ പർവീൻ ആണ് ആത്മഹത്യ ചെയ്തത്. ഒരു വർഷം മുമ്പാണ് പർവീൻ കൊട്ടയിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ ചേർന്നത്. പരീക്ഷകളിൽ മാർക്ക് കുറയുന്നതും ഹോസ്റ്റലിലെ മോശം ഭക്ഷണവും അവളെ വിഷമിച്ചിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.
നന്നായി പഠിച്ചിട്ടും മാർക്ക് കിട്ടാത്തത് വിഷമിപ്പിച്ചു. അടുത്ത വർഷം നോക്കാമെന്ന് അവളോട് പറയാറുണ്ടായിരുന്നു-പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
മകൾക്കായി മറ്റൊരു ഹോസ്റ്റലിൽ താമസം ശരിയാക്കി മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

