കൂട്ട ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ
text_fieldsചാലക്കുടി: ചാലക്കുടിയിൽ ഭർത്താവും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു. ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ കൂടപ്പുഴ ശങ്കരമംഗലത്ത് രാമൻ്റെ മകൻ ശശിധരൻ (59) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്‍റെ ഭാര്യ ജ്യോതിലക്ഷ്മി (48)യെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിലെ സ്വത്തു തർക്കമാണ് ഇവരെ ആ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക സൂചന. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്. ജ്യോതിലക്ഷ്മിയുടെ കൈ ഞെരമ്പ് മുറിച്ചിട്ടുണ്ടു്.
കുറേക്കാലം ഗൾഫിലായിരുന്ന ശശിധരൻ ചാലക്കുടിയിൽ ജ്വല്ലറി നടത്തിയിരുന്നു. പിന്നീട് ഇയാൾ അത് നിർത്തി മറ്റ് കച്ചവടങ്ങളിലേക്ക് തിരിഞ്ഞു. ഏകമകൾ മീര. വീട്ടിൽ അവിവാഹിതയായ മൂന്ന് സഹോദരിമാരും ഉണ്ട്. ശശിധരന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുടുംബത്തിൽ സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

