പാലക്കാട് ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്നു
text_fieldsപാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റുമരിച്ചു. തേനാരി മണ്ഡലം ബൗധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം.
മമ്പറത്തുള്ള ഭാര്യവീട്ടിൽ െചന്ന് മടങ്ങുന്ന വഴിയായിരുന്നു കൊലപാതകം. പിറകിൽ പിന്തുടർന്ന് എത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിശേഷം സഞ്ജിത്തിനെ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലക്ക് പിന്നിൽ എസ്.ഡി.പി.െഎ ആണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ എസ്.ഡി.പി.ഐ ഇത് നിഷേധിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തിൽ ആർ.എസ്.എസ്-എസ്.ഡി.പി.െഎ സംഘർഷം നിലനിർക്കുന്നുണ്ട്. ഇതിെൻറ തുടർച്ചയാണ് കൊലപാതകമെന്നാണ് സൂചന.
സഞ്ജിത്തിനെതിരെ നിരവധി കേസുകളുണ്ടെന്ന് െപാലീസ് പറഞ്ഞു. കൊലപാതകത്തെതുടർന്ന് മലമ്പുഴ മണ്ഡലത്തിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് ആറുവരെ ബി.ജെ.പി ഹർത്താൽ ആചരിക്കുകയാണ്.

