Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightപ്രേമിച്ചതിന്റെ പേരിൽ...

പ്രേമിച്ചതിന്റെ പേരിൽ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

text_fields
bookmark_border
പ്രേമിച്ചതിന്റെ പേരിൽ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു
cancel
Listen to this Article

ലഖ്നോ: പ്രേമിച്ചയാളെ വിവാഹം കഴിക്കാൻ തുനിഞ്ഞ 18കാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ റായ്ബറേലി ഗുർബക്ഷ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. വിജയ് എന്നയാളാണ് മകൾ ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഗുർബക്ഷ്ഗഞ്ച് കുർമിയാമൗ ഗ്രാമവാസിയായ വിജയ് വീടിനോട് ചേർന്ന് കട നടത്തുന്നുണ്ട്. ധർമേന്ദ്ര എന്ന യുവാവ് ഇവരുടെ കടയിൽ ഇടക്കിടെ വരാറുണ്ടായിരുന്ന. ജ്യോതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവത്രെ. ഇതിൽ പ്രകോപിതനായ വിജയ് മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

വിജയിയെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.​

Show Full Article
TAGS:honour killing
News Summary - Raebareli man kills daughter for wanting to marry at own will
Next Story