Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പബ്ജി അടിമയായ 14കാരൻ കുടുംബത്തിലെ നാലുപേരെ വെടിവച്ചു കൊന്നു

text_fields
bookmark_border
അമ്മയെയും മൂന്ന്​ സഹോദരങ്ങളെയുമാണ്​ കൊലപ്പെടുത്തിയത്​
പബ്ജി അടിമയായ 14കാരൻ കുടുംബത്തിലെ നാലുപേരെ വെടിവച്ചു കൊന്നു
cancel
camera_alt

Representative Image

ലാഹോർ: ഓൺലൈൻ ഗെയിമായ പബ്ജിയുടെ സ്വാധീനത്തിൽ 14 കാരൻ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും വെടിവച്ചു കൊന്നു. കഴിഞ്ഞയാഴ്ച ലാഹോറിലെ കഹ്‌ന പ്രദേശ​ത്തെ വീട്ടിലാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വെടിയുതിർത്ത മകൻ ഒഴിച്ച് കുടുംബത്തിലെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടതായി പാകിസ്​താൻ പൊലീസ് അറിയിച്ചു.

പബ്ജി ഗെയിമിന് അടിമയായിരുന്നു കുട്ടി. അമ്മയെയും സഹോദരങ്ങളെയും താൻ തന്നെയാണ്​ കൊന്നതെന്ന്​ കുട്ടി പൊലീസിനോട്​ സമ്മതിച്ചു. ദിവസത്തിൽ ഏറിയ സമയവും ഓൺലൈൻ ഗെയിം കളിക്കാൻ ചിലവഴിക്കുന്നതിനാൽ കുട്ടിക്ക്​ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ്​ പറഞ്ഞു.

പഠനത്തിൽ ശ്രദ്ധ ചെലുത്താത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും കുട്ടിയെ അമ്മ ശാസിച്ചിരുന്നു. സംഭവ ദിവസവും അമ്മ കുട്ടിയെ ഈ വിഷയത്തിൽ ശകാരിച്ചെന്നും പിന്നീട് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ കുട്ടി അലമാരയിൽ നിന്ന് തോക്കെടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pak Boy, 14, Shoots Dead Entire Family Under PUBG Influence: Police
Next Story