ബന്ധുക്കൾ തമ്മിലുള്ള തർക്കം: മധ്യവയസ്കൻ വെട്ടേറ്റു മരിച്ചു
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ പരപ്പനങ്ങാടിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റു മരിച്ചു. പരപ്പനങ്ങാടി കവളമാക്കൽ സജിയാണ് (50) മരിച്ചത്. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ മാങ്ങോട്ടിൽ അഭിലാഷിനെ (35) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കത്തി കൊണ്ടുള്ള വെട്ടിൽ കലാശിച്ചത്. പകൽ സജിയും അഭിലാഷും വാക്കുതർക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. പിന്നീട് പിരിഞ്ഞുപോയ ഇവർ രാത്രി പത്തരയോടെ വീണ്ടും കാണുകയും തർക്കത്തിലേർപ്പെടുകയായിരുന്നു. പരസ്പരമുള്ള വെട്ടിലാണ് ഇരുവർക്കും പരിക്കേറ്റത്. െവട്ടേറ്റു റോഡിൽ കിടന്ന സജിയെ രക്തം വാർന്ന നിലയിൽ താമസിച്ചാണ് കണ്ടെത്തിയത്. കൈക്ക് ഗുരുതര പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിെച്ചങ്കിലും പുലര്‍ച്ചെയോടെ മരിച്ചു. രാഘവന്-ലീല ദമ്പതികളുടെ മകനാണ് സജീവന്. ഭാര്യ: ബീന. മകള്‍: ആതിര. മരുമകന്: മിഥുന്.