Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightഅ​തി​ർ​ത്തി ത​ർ​ക്കം;...

അ​തി​ർ​ത്തി ത​ർ​ക്കം; യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
അ​തി​ർ​ത്തി ത​ർ​ക്കം; യു​വാ​വ്   കു​ത്തേ​റ്റ് മ​രി​ച്ചു
cancel

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ല്‍ അ​തി​ര്‍ത്തി ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ചെ​മ്പ​നോ​ട കി​ഴ​ക്ക​ര​കാ​ട്ട് തോ​മ​സി‍െൻറ മ​ക​ന്‍ ഷി​ജോ (ഉ​ണ്ണി -35) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം. വ​ഴി​യി​ലെ ക​ല്ലു​ക​ള്‍ നീ​ക്കു​ന്ന​തി​നി​ട​യി​ല്‍ ബ​ന്ധു​വാ​യ കി​ഴ​ക്ക​ര​കാ​ട്ട് ചാ​ക്കോ എ​ത്തി ത​ട​യു​ക​യും തു​ട​ര്‍ന്നു​ണ്ടാ​യ കൈ​യാ​ങ്ക​ളി​ക്കി​ട​യി​ല്‍ ഷി​ജോ​ക്ക് കു​ത്തേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ദി​നേ​ശ് കോ​റോ​ത്ത് ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​സ്‌​കാ​രം പി​ന്നീ​ട് ചെ​മ്പ​നോ​ട സെൻറ് ജോ​സ​ഫ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

മാ​താ​വ്: മോ​ളി. ഭാ​ര്യ: ബി​ബി​ന (ന​ഴ്‌​സ്, ഇ​സ്രാ​യേ​ല്‍). മ​ക​ന്‍: ഡ​റൂ​ണ്‍. സ​ഹോ​ദ​ര​ന്‍: ഫാ. ​ആ​ഗ​സ്​​റ്റി (വെ​റ്റി​ല​പ്പാ​റ). പ്ര​തി​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:
Next Story