പേയിങ് ഗെസ്റ്റ് ഹോസ്റ്റലിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി
text_fieldsകൃതികുമാരി
ബംഗളൂരു: നഗരത്തിൽ കൊറമംഗള വി.ആർ ലേഔട്ടിൽ ഭാർഗവി സ്റ്റേയിങ് ഹോം എന്ന പേയിങ് ഗെസ്റ്റ് (പി.ജി) ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (24) കൊല്ലപ്പെട്ടത്.
നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്നു. കഴിഞ്ഞ രാത്രി 11 മണിയോടെയാണ് ഹോസ്റ്റൽ മൂന്നാം നിലയിൽ സംഭവം നടന്നത്. ആക്രമിച്ചശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. പാക്കേജ് നൽകാനെന്ന പേരിലാണ് പ്രതി ഹോസ്റ്റലിൽ പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

