Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightകൊ​ടു​ങ്ങ​ല്ലൂ​ർ...

കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം

text_fields
bookmark_border
കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്ന മൊ​ബൈ​ൽ ഷോ​റൂം

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ ഷോ​റൂം കു​ത്തി​ത്തു​റ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ ക​വ​ർ​ന്നു. ന​ഗ​ര​ത്തി​ൽ തെ​ക്കേ​ന​ട​യി​ൽ ല​ക്ഷ്മി സി​നി​മാ​സി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ന്റ മൊ​ബൈ​ൽ​സി​ലാ​ണ് വ​മ്പ​ൻ ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 35 വി​ല​പി​ടി​പ്പു​ള്ള ഫോ​ണു​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ഉ​ട​മ ലോ​ക​മ​ലേ​ശ്വ​രം ചെ​ട്ടി​യാ​ട്ടി​ൽ സം​ഗീ​ത് ന​ൽ​കു​ന്ന വി​വ​രം. സി.​സി ടി.​വി​യു​ടെ ഡി.​വി.​ആ​റും ക​വ​ർ​ച്ച​ക്കാ​ർ ക​ട​ത്തി​യി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഷോ​റൂം തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച​വി​വ​രം അ​റി​യു​ന്ന​ത്. പു​റ​ത്തെ ഗ്ലാ​സ് ഡോ​റി​ന്റെ ലോ​ക്കും അ​ക​ത്തെ ഷ​ട്ട​ർ ലോ​ക്കും ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ​നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വോ​ഡും മൊ​ബൈ​ൽ ഷോ​പ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KodungallurMobile phoneTheft News
News Summary - Mobile phones worth lakhs stolen in Kodungallur city
Next Story