Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightകുടുംബവഴക്കിനിടെ...

കുടുംബവഴക്കിനിടെ അനുജനെ കുത്തിക്കൊന്നു

text_fields
bookmark_border
കുടുംബവഴക്കിനിടെ അനുജനെ കുത്തിക്കൊന്നു
cancel

കുമ്പള: കുടുംബവഴക്കിനിടെ അനുജനെ ജേഷ്​ടൻ കുത്തിക്കൊന്നു. കുമ്പള പുത്തിഗെ ഉറുമിയിൽ മുഹമ്മദ് നിസാർ (29) ആണ് സഹോദരൻ റഫീഖി(31)ന്‍റെ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് യുവാവിന് കുത്തേറ്റത്. റഫീഖിനെ ബദിയടുക്ക പൊലീസ് അറസ്റ്റു ചെയ്തു.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചു. ചേർള അബ്ദുല്ല മൗലവിയുടെ മകനാണ്. സഹോദരങ്ങൾ: മുനീർ, ഇഖ്ബാൽ,സലീം, ഷബീർ.

Show Full Article
TAGS:stabbed to deathbrotherFamily quarrel
News Summary - Man stabbed to death by brother after family quarrel
Next Story