മുംബൈ: പിതാവ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നൽകിയതിനെ തുടർന്ന് മകൻ മരിച്ചു. മുംബൈയിലെ മന്‍കുര്‍ദിലാണ് സംഭവം നടന്നത്. അഞ്ച് വയസ്സുകാരനായ അലിഷൻ അലി മുഹമ്മദാണ് മരിച്ചത്. ഏഴ് വയസ്സുകാരിയായ അലീന, രണ്ടു വയസ്സുകാരനായ അർമാൻ എന്നിവർ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പിതാവായ മുഹമ്മദ് അലി നൗഷാദിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇയാൾ മക്കൾക്ക് ഐസ്‌ക്രീമില്‍ എലി വിഷം കലർത്തി നൽകിയത്. ഭാര്യയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.