Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightഅ​യ​ല്‍വാ​സി​യെ...

അ​യ​ല്‍വാ​സി​യെ അടിച്ചത് ആളുമാറി അനുജന്റെ ദേഹത്ത് തട്ടി; ജ്യേഷ്ഠനെ വെട്ടിക്കൊന്നു

text_fields
bookmark_border
അ​യ​ല്‍വാ​സി​യെ അടിച്ചത് ആളുമാറി അനുജന്റെ ദേഹത്ത് തട്ടി; ജ്യേഷ്ഠനെ വെട്ടിക്കൊന്നു
cancel
camera_alt

കൊല്ലപ്പെട്ട തോമസ്  ഡിസൂസ, അറസ്റ്റിലായ രാജേഷ് ഡിസൂസ

ബ​ദി​യ​ടു​ക്ക: അ​യ​ല്‍വാ​സി​യെ തല്ലുന്നതിനിടെ ദേഹത്ത് കൊണ്ടതിൽ കലിപൂണ്ട് അ​നു​ജ​ന്‍ ജ്യേ​ഷ്ഠ​നെ വെ​ട്ടി​ക്കൊ​ന്നു. പെ​ര്‍ള​ക്കു​സ​മീ​പം ഷേ​ണി മ​ണി​യ​മ്പാ​റ ച​ര്‍ച്ചി​ന് സ​മീ​പം ഉ​പ്പ​ളി​ഗെ​യി​ലെ ബ​ല്‍ത്തീ​സ് ഡി​സൂ​സ​യു​ടെ​യും അ​സേ​സ് മേ​രി​യു​ടെ​യും മ​ക​ന്‍ തോ​മ​സ് ഡി​സൂ​സ​യാ​ണ് (45) കൊ​ല്ല​പ്പെ​ട്ട​ത്.

അ​ക്ര​മം ത​ട​യാ​നെ​ത്തി​യ മ​റ്റൊ​രു സ​ഹോ​ദ​ര​നും ബ​ന്ധു​വി​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ അ​നു​ജ​ന്‍ രാ​ജേ​ഷ് ഡി​സൂ​സ​യെ അ​റ​സ്റ്റു​ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. തോ​മ​സും രാ​ജേ​ഷും ഒ​രു​മി​ച്ചാ​ണ് താ​മ​സം. രാ​ത്രി അ​യ​ല്‍വാ​സി​യും ബ​ന്ധു​വു​മാ​യ വി​ല്‍ഫ്ര​ഡ് ഡി​സൂ​സ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തു​ക​യും ചി​ല പ്ര​ശ്‌​ന​ങ്ങ​ളെ ചൊ​ല്ലി തോ​മ​സ് ഡി​സൂ​സ​യു​മാ​യി വ​ഴ​ക്കി​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ പ്ര​കോ​പി​ത​നാ​യ തോ​മ​സ്, വ​ടി​യെ​ടു​ത്ത് അ​ടി​ച്ച​ത് രാ​ജേ​ഷി​ന് കൊ​ണ്ടു. ഇ​തോ​ടെ രാ​ജേ​ഷ് വാ​ക്ക​ത്തി​യെ​ടു​ത്ത് തോ​മ​സി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. അ​ക്ര​മം ത​ട​യാ​ന്‍ ശ്ര​മി​ച്ച തോ​മ​സി​ന്റെ മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍ വി​ന്‍സ​ന്റി​നും പ​രി​ക്കേ​റ്റു. വെ​ട്ടേ​റ്റ് ഒ​രു​മ​ണി​ക്കൂ​ര്‍ നേ​രം തോ​മ​സ് വീ​ട്ടി​ന​ക​ത്തു​ത​ന്നെ കി​ട​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് എ​ന്‍മ​ക​ജെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ എ. ​സോ​മ​ശേ​ഖ​ര ബ​ദി​യ​ടു​ക്ക പൊ​ലീ​സി​ല്‍ വി​വ​രം ന​ല്‍കി. പൊ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും തോ​മ​സ് മ​രി​ച്ചി​രു​ന്നു.

തോ​മ​സി​ന്റെ മൃ​ത​ദേ​ഹം ബ​ദി​യ​ടു​ക്ക പൊ​ലീ​സ് ഇ​ന്‍ക്വ​സ്റ്റി​നു​ശേ​ഷം പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നാ​യി പ​രി​യാ​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. തോ​മ​സും രാ​ജേ​ഷും ത​മ്മി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​തി​നി​ടെ വി​ല്‍ഫ്ര​ഡ് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യെ​ന്നും അ​തി​നി​ട​യി​ലാ​ണ്​ കൊ​ല​പാ​ത​ക​മെ​ന്നും ബ​ദി​യ​ടു​ക്ക പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി രാ​ജേ​ഷ് കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. രാ​ജേ​ഷി​നെ​യും വി​ന്‍സ​ന്റി​നെ​യും കൂ​ടാ​തെ മ​ത്താ​യീ​സ് ഡി​സൂ​സ, അ​ഗ്‌​നേ​ഷ് ഡി​സൂ​സ, ക​ര്‍മി​ന ഡി​സൂ​സ എ​ന്നി​വ​രാ​ണ് തോ​മ​സി​ന്റെ സ​ഹോ​ദ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murderfamilicide
News Summary - Man hacks elder brother in kasargod
Next Story