കോടതി ആമീനെയും സംഘത്തെയും ആക്രമിച്ചയാള്‍ പിടിയില്‍
text_fieldsഅഞ്ചാലുംമൂട്: കുടുംബകോടതി വാറന്റ് നടപ്പാക്കാന്‍ വന്ന കോടതി ആമീെനയും പ്രോസസെറയും ആക്രമിച്ച യുവാവ് പിടിയില്‍. മതിലില്‍ നമ്പാരത്ത്മുക്കില്‍ വിളയില്‍ വീട്ടില്‍ അഭിഷേക് ബാബു (36) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. ചവറ കുടുംബ കോടതിയില്‍ അഭിഷേകിന്റെ ഭാര്യ നല്കിയ പരാതിയിലെ ഉത്തരവ് നടപ്പാക്കാന്‍ എത്തിയ കോടതി ജീവനക്കാരനായ ഷിജുകുമാറിനെയും കോടതി ജീവനക്കാരനെയുമാണ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.
അഭിഷേകിന്റെ ഭാര്യയുടെ പരാതിയില്‍ ഇയാളുടെ വസ്തുവും വീടും കോടതി ജപ്തി ചെയ്തിരുന്നു. ഇതിന്റെ കോടതി ഉത്തരവുമായി എത്തിയവരെയാണ് ആക്രമിച്ചത്. അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, അനില്‍കുമാര്‍ എ.എസ്.ഐ മാരായ ഓമനക്കുട്ടന്, രാജേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.