Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightദുബൈയിൽ മലയാളി...

ദുബൈയിൽ മലയാളി കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
ദുബൈയിൽ മലയാളി കുത്തേറ്റ്​ മരിച്ചു
cancel

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബൈ അൽഖൂസിലെ അൽമനാർ സെന്‍ററിന്​ പിറകിലായുള്ള താമസ കെട്ടിടത്തിലാണ്​ സംഭവം​. മുറിയിലെ മറ്റ്​ സുഹൃത്തുക്കളുടെ വാക്കു തർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ്​​​ പ്രാഥമിക വിവരം.

കഴുത്തിന്​ ഗുരുതരമായി പരിക്കേറ്റ ജസീലിനെ ​ദുബൈ പൊലീസ്​ റാശിദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ​കേസിലെ പ്രതിയും മലയാളിയാണ്​. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്​ തർക്കത്തിലേക്ക്​ വഴിവെച്ചത്​. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു.

ഈ സമയം പുറത്തുനിന്ന്​ ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന്​ കത്തികൊണ്ട്​ കു​ത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസ്​ എത്തിയാണ്​ പ്രതിയെ കീഴടക്കിയത്​. മൃതദേഹം ദുബൈ റാശിദ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaikozhikode nativePolice Casemalayali youthUAEstabbed death
News Summary - Malayali youth stabbed to death in Dubai
Next Story