Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
deadbody
cancel

കോവൂരിലെ വീട്ടിൽ അഞ്ച്​ ദിവസം പഴക്കമുള്ള മൃതദേഹം

text_fields
bookmark_border

കോഴിക്കോട്​: കോവൂരിലെ വീട്ടിൽ അഞ്ച്​ ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആൾതാമസമില്ലാത്ത ഇരുനില വീടി​ന്‍റെ മുകൾ നിലയിലെ മുറിയിലാണ്​ കമിഴ്​ന്ന്​ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്​.

അയൽപക്കത്ത്​ താമസക്കാരനായ മഞ്ഞോളിവീട്ടിൽ അബ്​ദുസ്സലാമിനെ കുറച്ചുദിവസമായി കാണാനില്ലെന്ന്​ ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇൻക്വസ്​റ്റ്​ നടത്തിയാലേ ആരുടേതാണെന്ന്​ തിരിച്ചറിയാനാവൂ.

മെഡി. കോളജ്​ പൊലീസ്​ സ്​ഥലത്തെത്തി. വെള്ളിയാഴ്​ച ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനയക്കും.

ദുർഗന്ധത്തെ തുടർന്ന്​ അയൽവാസികൾ അറിയിച്ചത്​ പ്രകാരമാണ്​ പൊലീസ്​ എത്തി പരിശോധിച്ചത്​. ആളില്ലാത്ത വീടി​ന്‍റെ പരിപാലനം അബ്​ദുസ്സലാമിനെയാണ്​ ഉടമ ഏൽപിച്ചിരുന്നതെന്ന്​ ബന്ധു അബ്​ദുസ്സമദ്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five-day-old body found at home in Kovur
Next Story