Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range മദ്യപിച്ച് ബഹളം വെച്ചു; പാലക്കാട്ട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു
text_fieldsbookmark_border
പാലക്കാട്: മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പിതാവിന്‍റെ അടിയേറ്റ് മകൻ മരിച്ചു. ചിറ്റിലഞ്ചേരി പാട്ട സ്വദേശി രതീഷാണ് (39) മരിച്ചത്. പിതാവ് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. രതീഷ് മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് പിതാവ് അടിച്ചത്. മുളവടി കൊണ്ടാണ് തലക്കടിച്ചത്. ഉടൻ തന്നെ ബോധരഹിതനായി വീണു.
തുടർന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രതീഷ് മദ്യപിച്ച് വീട്ടിൽ വരുന്നതും ബഹളമുണ്ടാക്കുന്നതും പതിവായിരുന്നുവത്രെ.
Next Story
