
കുടുംബ വഴക്ക്: ഭാര്യയെ വെട്ടാൻ ശ്രമിച്ച യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു
text_fieldsപെരുമ്പാവൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. പോഞ്ഞാശേരി എം.എച്ച്. കവലയിൽ വാടകക്ക് താമസിച്ചിരുന്ന നെല്ലിക്കുഴി ചെറുവട്ടൂർ ഓലിച്ചാലിൽ വീട്ടിൽ അബ്ദുൽ സലാമാണ് (42) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഭാര്യ അസീനയുമായി പിണങ്ങി കഴിഞ്ഞിരുന്ന സലാം തുണിസഞ്ചിയിൽ ഒളിപ്പിച്ച വാളും മണ്ണെണ്ണയുമായി വീട്ടിലേക്ക് ചെല്ലുകയായിരുന്നു. സംസാരത്തിനിടെ ഭാര്യയെ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത് പ്ലസ് ടു വിദ്യാർഥിയായ മകൻ തടഞ്ഞതായി പറയുന്നു. ഇതിനിടെ ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു.
ഈ സമയം സലാം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കത്തിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. വീടിന്‍റെ ജനൽ ഉൾപ്പടെ കത്തി കരിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
