Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightകഞ്ചാവ് ലോബികൾ തമ്മിൽ...

കഞ്ചാവ് ലോബികൾ തമ്മിൽ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു

text_fields
bookmark_border
Clashes between cannabis lobbies young man killed
cancel

ആറ്റിങ്ങൽ: കഞ്ചാവ് കച്ചവടത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മണമ്പൂർ കൊടിതൂക്കി കുന്ന് കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കല്ലറ തോട്ടത്തിന് സമീപം വെച്ച് സംഘടിച്ച് എത്തിയ അക്രമികൾ ബോംബെറിഞ്ഞു വീഴ്ത്തി മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. മരിച്ചുവെന്ന്​ ഉറപ്പു വരുത്തിയ ശേഷം ആണ് അക്രമികൾ മടങ്ങിയതെന്നാണ്​ വിവരം.

നാട്ടുകാർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലപാതകത്തിന് പിന്നിൽ എന്നും പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും കടയ്ക്കാവൂർ പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജോഷിയും നിരവധി അക്രമ കഞ്ചാവ് വിപണന കേസുകളിലെ പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurdercannabis lobby
News Summary - Clashes between cannabis lobbies young man killed
Next Story