മദ്യപാനത്തിനിടെ വാക്കുതർക്കം, സുഹൃത്തിെൻറ കുത്തേറ്റ് യുവാവ് മരിച്ചു; മൂന്നുപേർ അറസ്റ്റിൽ
text_fieldsമരിച്ച ഷംനാദ്, അറസ്റ്റിലായ ബിനു, രജിത്ത്, വിഷ്ണുരൂപ്
നേമം (തിരുവനന്തപുരം): മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെതുടർന്ന് സുഹൃത്തിെൻറ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. ശംഖുംമുഖം രാജീവ് നഗർ ടി.സി 34/61ൽ ഷംസുദ്ദീെൻറ മകൻ ഷംനാദ് (33) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
പണ്ടാരക്കണ്ടം ദുർഗ ലെയിൻ അഭി വില്ലയിൽ ബിനു (35), വഴയില ശാസ്താനഗർ വിഷ്ണു വിഹാറിൽ വിഷ്ണുരൂപ് (35), ഓൾ സെയിൻറ്സ് രാജീവ് നഗർ രജിത ഭവനിൽ രജിത്ത് (35) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ബിനുവിെൻറ വീട്ടിലായിരുന്നു സംഭവം. നാൽവർ സംഘം ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. വിഷ്ണുരൂപും രജിത്തും ഷംനാദും പരസ്പരം വാക്കുതർക്കമായി.
ഇതു പരിഹരിക്കാൻ ബിനു ശ്രമിക്കുന്നതിനിടെ വിഷ്ണുരൂപ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷംനാദിനെ കുത്തുകയായിരുന്നു. രക്തം വാർന്നുകിടന്ന ഷംനാദിനെ ആശുപത്രിയിലെത്തിക്കാൻ ബിനു ശ്രമിെച്ചങ്കിലും മദ്യലഹരിയിൽ അതിന് കഴിഞ്ഞില്ല. ഇതിനിടെ ഷംനാദിനെ ആക്രമിച്ച സുഹൃത്തുക്കൾ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നെന്ന് ബിനു പൊലീസിന് മൊഴിനൽകി. മദ്യലഹരിയിൽ ബിനു ഉറങ്ങിപ്പോകുകയും തിങ്കളാഴ്ച രാവിലെ ഉണർന്നെണീറ്റപ്പോൾ കാണുന്നത് മരിച്ചുകിടക്കുന്ന ഷംനാദിനെയാണ്.
ബിനുവാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. വിഷ്ണുരൂപിനെ സ്വന്തം വീട്ടിൽനിന്നും രജിത്തിനെ ഓൾസെയിൻസ് ഭാഗത്തുനിന്നും ആണ് പൊലീസ് പിടികൂടിയത്. പരിക്കേറ്റ ഷംനാദിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിനോ സംഭവം സ്റ്റേഷനിൽ അറിയിക്കുകയോ ചെയ്യാത്തതാണ് ബിനുവിനെതിരെയും രജിത്തിനെതിരെയുമുള്ള കുറ്റം.
ഷംനാദും സുഹൃത്തുക്കളായ പ്രതികളും കാറ്ററിങ് സർവിസ് നടത്തി വരുന്നവരാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ വേറെയാരും ഇല്ലായിരുന്നു. ജസ്നയാണ് ഷംനാദിെൻറ ഭാര്യ. മക്കൾ: ഹമാദ്, ഹമീദ്.
കാട്ടാക്കട ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ സി.ഐമാരായ സുരേഷ് കുമാർ, നിഷാന്ത്, എസ്.ഐമാരായ സുബിൻ, സരിത എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.