Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗർഭിണി​യുടെ കഴുത്ത് ഞെരുക്കി; മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു

text_fields
bookmark_border
ഗർഭിണി​യുടെ കഴുത്ത് ഞെരുക്കി; മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു
cancel

അടിമാലി: ഗർഭിണിയായ ഭാര്യയെ കൊന്നുവെന്ന സംശയത്തിൽ ആദിവാസി യുവാവ് ജീവനൊടുക്കി. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കര്‍ണന്‍ (26) ആണ് മരിച്ചത്.

അടിമാലി ഒഴുവത്തടത്താണ് സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ യുവാവ് വഴക്കിട്ടതിന് ശേഷം തന്റെ കൈയിലിരുന്ന തോര്‍ത്ത് മുണ്ട് ഭാര്യ സിനിയുടെ കഴുത്തില്‍ മുറുക്കുകയായിരുന്നു. തുടര്‍ന്ന് ശ്വാസതടസം നേരിട്ട സിനി പെട്ടെന്ന് കുഴഞ്ഞ് വീണു. ഭയന്ന കര്‍ണന്‍ സിനി മരിച്ചതായി തെറ്റിദ്ധരിച്ചു. തുടർന്ന് വനത്തിലേക്ക് ഓടിപ്പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.

ബഹളം കേട്ട് വീട്ടിലെത്തിയ ബന്ധുക്കളാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്. ശേഷം നടത്തിയ അന്വേഷണത്തിലാണ് വനത്തിലെ കൂറ്റന്‍ മരത്തില്‍ മരിച്ചനിലയിൽ യുവാവിനെ കണ്ടെത്തിയത്. ബന്ധുക്കളെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒമ്പത് മാസം ഗര്‍ഭിണിയാണ് സിനി. ഇവരുടെ ആദ്യ ഗർഭമാണിത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന കർണന്‍ ഭാര്യ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കളും പൊലീസും പറയുന്നു. അടിമാലി പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - adivasi man found dead in adimali
Next Story