Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightആശുപത്രി പരിസരത്ത്...

ആശുപത്രി പരിസരത്ത് സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ഒമ്പത് പേർ അറസ്റ്റിൽ

text_fields
bookmark_border
ആശുപത്രി പരിസരത്ത് സ്ഫോടകവസ്തു എറിഞ്ഞ കേസിൽ ഒമ്പത് പേർ അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ കൃ​ഷ്ണ​നു​ണ്ണി, അ​നൂ​പ്, സി​ദ്ദി​ഖ് സാ​ദ്ദി​ഖ്, ദീ​ജു, ഷി​ജി​ൻ, ഹ​രി​കൃ​ഷ്ണ​ൻ, വി​ഷ്ണു, സു​ര​ദി​ൻ, രാ​ജേ​ഷ്

നെടുമങ്ങാട്: ജില്ല ആശുപത്രി പരിസരത്ത് സ്ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. കൃഷ്ണനുണ്ണി, വിഷ്ണു എന്നിവർ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് അടിപിടികൂടിയവരാണ് ആശുപത്രി പരിസരത്ത് സ്ഫോടക വസ്തുക്കൾ എറിഞ്ഞത്.

പേരയം ചെല്ലഞ്ചി ഗംഗാഭവനിൽ കൃഷ്ണനുണ്ണി (27), നെടുമങ്ങാട് മഞ്ച പേരുമല അശ്വതിഭവനിൽ അനൂപ് (28), പുല്ലംപാറ പാലാകോണം തേവരുകുന്ന് പുത്തൻ വീട്ടിൽ സിദ്ദിഖ് സാദ്ദിഖ് (28), കാപ്പാ കേസ് പ്രതിയായ നെടുമങ്ങാട് മഞ്ച പാറക്കാട് തോട്ടരികത്ത് വീട്ടിൽ ദീജു (27), ഉഴമലക്കൽ ചാരുമൂട് ആമിന മൻസിലിൽ ഷിജിൻ (34), കരകുളം കാച്ചാണി അമ്പലം വിളാകത്ത് വീട്ടിൽ ഹരികൃഷ്ണൻ (27), പാലോട് പേരയം ചെല്ലഞ്ചി വിഷ്ണുഭവനിൽ വിഷ്ണു (25), അരുവിക്കര മൈലം ചെറിയകൊണ്ണി സുരദിൻ ഭവനിൽ സുരദിൻ (30), നെടുമങ്ങാട് മഞ്ച പേരുമല തടത്തരികത്ത് വീട്ടിൽ രാജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.

വധശ്രമം ഉൾപ്പെടെ കേസുകളിലെ പ്രതിയാണ് അനൂപ്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ പത്തോളം കേസുകളിലെ പ്രതിയാണ് ദിജു. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രസാദ്, എസ്.ഐ ബാസിത്ത് ഇബ്രാഹിം, അംബരീഷ് എ.എസ്.ഐമാരായ നസീ, അഭിലാഷ്, ബിജു.സി, സി.പി.ഓമാരായ അനുരാഗ്, രാജീവ് തുടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb attackhospitaltrivandrmCrime
News Summary - 9 arrested for hurling explosives near Nedumangad district hospital
Next Story