Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​''പപ്പ നിങ്ങ​ൾ മാത്രമാണ് ഇതിന് കാരണം'' -ഗുജറാത്തിൽ കുറിപ്പെഴുതി വെച്ച് 16 കാരി ജീവനൊടുക്കി

text_fields
bookmark_border
Another Russian found dead in Odisha, third in fortnight
cancel

അഹ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ സ്വകാര്യ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനി പിതാവിനെതിരെ കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്തു. ദോറാജി നഗരത്തിലെ സ്കൂളിലെ 11ാം ക്ലാസുകാരിയായ ദിവ്യ രമേശ്(16) ആണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

സഹപാഠികൾ പഠിക്കാനായി പോയപ്പോൾ സുഖമില്ലെന്ന് പറഞ്ഞ് പെൺകുട്ടി ഹോസ്റ്റൽ മുറിയിൽ ഇരിക്കുകയായിരുന്നു. റൂംമേറ്റ് രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് ദിവ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുത്തശ്ശിയോടും അമ്മയോടും മാപ്പു പറയുന്നുവെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്.

''ഞാൻ നിങ്ങളെ വെറുക്കുന്നു പപ്പ. നിങ്ങൾ ഒറ്റയൊരാളാണ് എന്റെ മരണത്തിനു കാരണം. നിങ്ങളൊരിക്കലും എന്നെ മകളായി പരിഗണിച്ചിട്ടില്ല. ദേഷ്യപ്പെടാനും ഉത്തരവിടാനും മാത്രമേ നിങ്ങൾക്ക് അറിയൂ. മുത്തശ്ശിയോട് എനിക്ക് സങ്കടം തോന്നുന്നു. അവരെനിക്ക് അമ്മയുടെയും അച്ഛന്റെയും സ്നേഹം നൽകി.​'' – ഗുജറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെയാണുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 16 year old found dead in gujarat
Next Story