Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്ത് കോവിഡ് മരണം

text_fields
bookmark_border
കോട്ടയത്ത് കോവിഡ് മരണം
cancel

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. കട്ടപ്പന സുവർണ്ണശേരി ബാബു (57) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാബുവിന് കോവിഡ് സ്ഥിരീകരിച്ചത്. ഐസലോഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പ്രമേഹ രോഗിയായ ബാബുവിനെ ജൂലൈ 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ട് ഘട്ടങ്ങളിലായി ഇടത് കാൽ പൂർണ്ണമായി മുറിച്ചു മാറ്റിയിരുന്നു. ഈ ചികിത്സയിൽ കഴിയവേയാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഭാര്യ: ലളിത, മകൻ: ശരത് ബാബു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story