Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പനി ബാധിച്ച് കോളജ് വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/fever-death
cancel
camera_alt

സാനിയ തോമസ്

കറുകച്ചാൽ: പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. കൂത്രപ്പള്ളി ഇലവുംമൂട്ടിൽ ഷിജോമോൻ ആന്റണിയുടെ മകൾ സാനിയമോൾ തോമസ് (18) ആണ് മരിച്ചത്.

പനിയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും തുടർന്നാണ് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്, തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസമായി ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മരണം.

ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിനിയായിരുന്നു. മാതാവ്: ഷിൻസി. സഹോദരൻ: സെബിൻ. ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story