കോസ്റ്റൽ ഹോൾഡിങ്സ് ഖത്തർ എക്സി. ഡയറക്ടർ കെ.കെ. അസീമുദ്ദീൻ നിര്യാതനായി
text_fieldsകെ.കെ. അസീമുദ്ദീൻ
ദോഹ: കോസ്റ്റൽ ഹോൾഡിങ്സ് ഖത്തർ എക്സിക്യൂട്ടീവ് ഡയറക്ടറും കുവൈത്ത് എം.ടി.സി മുൻ പ്രോജക്ട് മാനേജറുമായ എൻജിനീയർ കെ.കെ. അസീമുദ്ദീൻ (83) നിര്യാതനായി. നോർത്ത് പറവൂർ ലേക്ക് അവന്യൂവിലെ വസതിയിൽ തിങ്കാളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. ദീർഘകാല പ്രവാസി വ്യവസായിയായിരുന്നു.ഖത്തറിലെയും കുവൈത്തിലെയും പ്രവാസി സമൂഹത്തിനിടയിൽ സുപരിചിതനാണ്.
പനങ്ങാട് പൊഴങ്കാവ് കൊണക്കാട്ടുപറമ്പിൽ പരേതനായ കെ.പി. കുഞ്ഞുമൊയ്തീന്റെ മകനാണ്. ഭാര്യ: നദീറ ബീഗം. മക്കൾ: നിഷാദ് അസീം (സ്ഥാപകൻ & സി.ഇ.ഒ, കോസ്റ്റൽ ഹോൾഡിങ്സ് ഖത്തർ -സൗദി, എക്സിക്യൂട്ടീവ് ഡയറക്ടർ, കിംസ് ഹെൽത്ത് ഖത്തർ), സ്വപ്ന, സജ്ന. മരുമക്കൾ: ഡോ. അബ്ദുൽ റൗഫ് (ദുബൈ), എൻജിനീയർ ഷഹനാസ് (നോർത്ത് ഓയിൽ, ഖത്തർ), എൻജിനീയർ അബ്ദുൽ ഖാദർ (ജുബൈൽ, സൗദി അറേബ്യ). സഹോദരങ്ങൾ: അമീർ അലി, ആബിദ് അലി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മന്നം പാറപ്പുറം ജുമാ മസ്ജിദിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

