ബംഗളൂരുവിൽ പരിശീലകൻ നീന്തൽകുളത്തിൽ വീണു മരിച്ചു
text_fieldsഅരുൺ
ബംഗളൂരു: നീന്തൽ പരിശീലകനായ യുവാവ് ബംഗളൂരു നഗരത്തിലെ നീന്തൽകുളത്തിൽ വീണു മരിച്ചു. പാലക്കാട് കൊടുവയൂർ കക്കയൂർ സ്വദേശി നടക്കാവ് വീട്ടിൽ ആറുമുഖൻ-കല്യാണി ദമ്പതികളുടെ മകൻ അരുൺ (27) ആണ് മരിച്ചത്. ഇന്ദിരാനഗർ എച്ച്.എ.എൽ സെക്കൻഡ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ് അക്കാദമിയിലെ നീന്തൽ കുളത്തിലാണ് സംഭവം.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ അരുൺ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുമാസം മുമ്പാണ് അക്കാദമിയിലെ സ്വിമ്മിങ് കോച്ചായി അരുൺ ചുമതലയേറ്റത്. സഹോദരങ്ങൾ: അനുഷ, ഐശ്വര്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം സ്വദേശത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.