സിവിയം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സി.വി. മുഹമ്മദലി ദോഹയിൽ നിര്യാതനായി
text_fieldsദോഹ: ദീർഘകാല ഖത്തർ പ്രവാസിയും സിവിയം ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സി.വി. മുഹമ്മദലി (70) ദോഹയിൽ നിര്യാതനായി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മൂക്കുതല സ്വദേശിയാണ്. മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മെജസ്റ്റിക് മലപ്പുറം) ഉപദേശക സമിതി അംഗമായ അദ്ദേഹം പ്രവാസ ലോകത്തെ സജീവ സാന്നിധ്യമാണ്. വർഷങ്ങളോളം ഖത്തർ നാഷണൽ ബാങ്കിൽ (ക്യു.എൻ.ബി) സേവനമനുഷ്ഠിച്ച അദ്ദേഹം, ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ശേഷം ബിസിനസ് മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ സ്പോർട്സ് സെന്റർ മുൻ ജനറൽ സെക്രട്ടറിയും മജസ്റ്റിക് മലപ്പുറം പ്രസിഡന്റുമായ നിഹാദ് അലി മകനാണ്. ഭാര്യ: നസീമ. മറ്റു മക്കൾ: നബീൽ, ജസീന, നജ് ല. മരുമക്കൾ: സാമിൽ, ബാസിൽ, ജുബീന, സിയ. മൃതദേഹം ദോഹയിലെ അൽ മീസൈമിർ മസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

