Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണിൽ നിന്ന് മണ്ണിലേക്ക് മടക്കം; ചെറുവയല്‍ രാമന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/cheruvayal-raman
cancel
camera_alt

ചെ​റു​വ​യ​ൽ രാ​മ​ന്റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കു​ന്നു

ക​മ്മ​ന (വ​യ​നാ​ട്): ക​മ്മ​ന​യി​ലെ 150 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​ൺ​വീ​ടി​ന്റെ ത​ണ​ലി​ൽ, താ​ൻ കാ​ത്തു​വെ​ച്ച വി​ത്തു​പോ​ലെ പ​ത്മ​ശ്രീ ജേ​താ​വ് ചെ​റു​വ​യ​ല്‍ രാ​മ​ൻ മ​ണ്ണി​ലേ​ക്ക് മ​ട​ങ്ങി. മ​ല​യാ​ളി​ക​ളു​ടെ നെ​ല്ല​ച്ഛ​നാ​യ ചെ​റു​വ​യ​ല്‍ രാ​മ​നെ ഔ​ദ്യോ​ഗി​ക ബ​ഹു​മാ​തി​ക​ളോ​ടെ അ​ന്ത്യാ​ഞ്ജ​ലി ന​ൽ​കി യാ​ത്ര​യാ​ക്കാ​നും സാ​ക്ഷി​യാ​കാ​നും ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.

പ​ര​മ്പ​രാ​ഗ​ത നെ​ല്‍വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ക​നും പ​രി​സ്ഥി​തി സ്നേ​ഹി​യു​മാ​യി​രു​ന്ന ചെ​റു​വ​യ​ല്‍ രാ​മേ​ട്ട​ന്‍ ഇ​നി ഓ​ര്‍മ​ക​ളി​ല്‍ നാ​മ്പി​ടും. മ​ണ്ണു​കൊ​ണ്ട് മെ​ഴു​കി നെ​ല്‍ക​റ്റ​യാ​ല്‍ മേ​ഞ്ഞ പു​ല്ലു​പു​ര​യി​ലേ​ക്ക് കൈ​ക​ളി​ല്‍ പൂ​ച്ചെ​ണ്ടു​മാ​യി മ​ണി​ക്കൂ​റു​ക​ളാ​ണ് രാ​മേ​ട്ട​ന് അ​ന്ത്യാ​ഞ്ജ​ലി നേ​രാ​നെ​ത്തി​യ​വ​ർ കാ​ത്തു​നി​ന്ന​ത്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​റു​വ​യ​ല്‍ രാ​മ​ന്‍ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 3.30 ഓ​ടെ​യാ​ണ് അ​ന്ത​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഭൗ​തി​ക​ശ​രീ​രം ബു​ധാ​നാ​ഴ്ച രാ​ത്രി ക​മ്മ​ന​യി​ലെ​ത്തി​യ​പ്പോ​ൾ ത​ന്നെ രാ​മേ​ട്ട​നെ ഒ​രു നോ​ക്ക് കാ​ണാ​ൻ മ​ൺ​മു​റ്റം നി​റ​ഞ്ഞു ക​വി​ഞ്ഞി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ ക​മ്മ​ന ന​വോ​ദ​യം എ​ല്‍.​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച പൊ​തു​ദ​ര്‍ശ​നം ആ​യി​ര​ങ്ങ​ളു​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ ഏ​റ്റു​വാ​ങ്ങി ഉ​ച്ച​ക്ക് 12.30 വ​രെ നീ​ണ്ടു. ഭൗ​തി​ക ശ​രീ​ര​ത്തി​ല്‍ ഗ​വ​ര്‍ണ​ര്‍, മു​ഖ്യ​മ​ന്ത്രി, സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ എ​ന്നി​വ​ര്‍ക്കു​വേ​ണ്ടി ജി​ല്ല ക​ല​ക്ട​ര്‍ വി. ​ചെ​ല്‍സാ​സി​നി പു​ഷ്പ​ച​ക്രം അ​ര്‍പ്പി​ച്ചു.

കൃ​ഷി മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്, റ​വ​ന്യൂ മ​ന്ത്രി​ക്കു വേ​ണ്ടി സ​ബ് ക​ല​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍ എ​ന്നി​വ​രും പു​ഷ്പ​ച​ക്രം അ​ര്‍പ്പി​ച്ചു. ഉ​ഷാ വി​ജ​യ​ന്‍ എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, മു​ന്‍ മ​ന്ത്രി​മാ​രാ​യ ഒ.​ആ​ര്‍. കേ​ളു, എം.​വി. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, പി.​കെ. ജ​യ​ല​ക്ഷ്മി, മി​സോ​റാം മു​ന്‍ ഗ​വ​ര്‍ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രും ആ​ദ​രാ​ഞ്ജ​ലി​ അർപ്പി​ക്കാ​നെ​ത്തി.

പൊ​തു​ദ​ര്‍ശ​ന​ത്തി​ന് ശേ​ഷം ക​മ്മ​ന കൊ​ടു​മ​യി​ല്‍ കു​ടും​ബ ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​കാ​രം ന​ട​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ളാ​ല്‍ മ​ണ്ണി​ല്‍ പൊ​ന്ന് വി​ള​യി​ച്ചാ​ണ് ചെ​റു​വ​യ​ല്‍ രാ​മ​ൻ വി​ട​വാ​ങ്ങി​യ​ത്. പ​ര​മ്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ള്‍ കൈ​മു​ത​ലാ​ക്കി​യ കേ​വ​ലം ഒ​രു ക​ര്‍ഷ​ക​ന്‍ എ​ന്ന​തി​ലു​പ​രി, വ​രും​ത​ല​മു​റ​യ്ക്കാ​യി പ്ര​കൃ​തി​യു​ടെ അ​ക്ഷ​യ​ഖ​നി കാ​ത്തു​സൂ​ക്ഷി​ച്ച അ​സാ​ധാ​ര​ണ​ക്കാ​ര​നാ​യ മ​നു​ഷ്യ​നെ​യാ​ണ് രാ​ജ്യ​ത്തി​നും കാ​ര്‍ഷി​ക മേ​ഖ​ല​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story