Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വദേശി റാബിഖിൽ നിര്യാതനായി

text_fields
bookmark_border
ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു മരണം.
കോഴിക്കോട് സ്വദേശി റാബിഖിൽ നിര്യാതനായി
cancel

റാബിഖ്: ശ്വാസതടസ്സത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിന്നും 150 കിലോമീറ്റർ അകലെ റാബിഖിൽ നിര്യാതനായി. ഫറോഖ് പുറ്റേക്കാട് സ്വദേശി മണ്ണാർകാവിൽ കടന്നേലിൽ നജ്‌മുദ്ദീൻ (46) ആണ് മരിച്ചത്. റാബിഖ് ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു മരണം.

മക്കയിലെ ജുമൂമിൽ സ്വദേശിയുടെ വീട്ടിൽ നാല് വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം അസുഖത്തെത്തുടർന്ന് റാബിഖിലുള്ള സഹോദരൻ അബ്ദുന്നാസറിന്റെ അടുത്തേക്ക് വന്നതായിരുന്നു. രോഗം മൂർച്ഛിച്ച് രണ്ടാഴ്ചയായി തീവ്രപരിചരണത്തിലിരിക്കെയാണ് മരിച്ചത്.

പിതാവ്: മണ്ണാർകാവിൽ കടന്നേലിൽ മുഹമ്മദ് ഹാജി, മാതാവ്: ആയിഷ ബീവി ഹജ്ജുമ്മ, ഭാര്യ: റസീന ബീഗം, മകൻ: ലുതുഫുൽ ഹഖ്, സഹോദരങ്ങൾ: അഷ്‌റഫ് (ഷാർജ), അബ്ദുന്നാസർ (റാബിഖ്), ഷാഹിറ ബാനു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം റാബിഖിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാൻ സഹോദരൻ അബ്ദുന്നാസറും കെ.എം.സി.സി റാബിഖ് സെൻട്രൽ കമ്മിറ്റി പ്രവർത്തകരും രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story