Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹൃദ്​രോഗ വിദഗ്​ധൻ...

ഹൃദ്​രോഗ വിദഗ്​ധൻ ഡോ. കെ.എ. ഏബ്രഹാം അന്തരിച്ചു

text_fields
bookmark_border
Dr KA Abraham
cancel

ചെന്നൈ: പ്രശസ്​ത ഹൃദ്​രോഗ വിദഗ്​ധനും പത്മശ്രീ ജേതാവുമായ ഡോ. കെ.എ. ഏബ്രഹാം(79) അന്തരിച്ചു. വെല്ലൂർ നിരുവി ആശുപത്രിയിൽ വെള്ളിയാഴ്​ച രാത്രി ഒൻപത്​ മണിയോടെയായിരുന്നു അന്ത്യം. പത്തനംത്തിട്ട അയിരൂർ കുരുടാമണ്ണിൽ കുടുംബാംഗമാണ്​. സംസ്​കാരം ശനിയാഴ്​​ച ഉച്ചക്ക്​ രണ്ടിന്​ ചെന്നൈ അണ്ണാനഗർ ജറുസലം മാർത്തോമ്മ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം മൂന്നിന്​ കീഴ്​പാക്കം സെമിത്തേരിയിൽ നടക്കും.

ചെന്നൈ അപ്പോളോ സ്​പെഷ്യലിസ്​റ്റ്​ ആശുപത്രി മെഡിക്കൽ സർവീസസ്​ ഡയറക്​ടറായി സേവനമനുഷ്​ഠിച്ചു വരികയായിരുന്നു. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ഇ​േൻറണൽ മെഡിസിനിൽ ബിരുദവും സി.എം.സി വെല്ലൂരിൽ നിന്ന് കാർഡിയോളജിയിൽ ഡി.എമ്മും നേടി.

1971 ലെ ഇന്ത്യ-പാക് യുദ്ധവേളയിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. പിന്നീട്​ അദ്ദേഹം ചെന്നൈയിലെ തെന്നിന്ത്യൻ റെയിൽവേ ആസ്ഥാനത്തെ ആശുപത്രിയിൽ 25 വർഷം ജോലി ചെയ്തു. തെന്നിന്ത്യൻ റെയിൽവേയുടെ ചീഫ് മെഡിക്കൽ ഡയറക്ടറായിരുന്നു. ഇദ്ദേഹത്തി​െൻറ കാലയളവിൽ ഇൗ ആശുപത്രി റഫറൽ കേന്ദ്രമായി വികസിക്കുകയും പ്രതിവർഷം ആയിരത്തിലധികം തുറന്ന ഹൃദയ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിരുന്നു. 2002ൽ വിരമിച്ചു.

ഇദ്ദേഹം രചിച്ച 'ഹാർട്ട് ഓഫ് ദ മാറ്റർ' എന്ന പുസ്തകത്തിൽ ഹൃദ്​രോഗ ചികിൽസാ മേഖലയിലെ ത​െൻറ അര നൂറ്റാണ്ടുകാലത്തെ സേവനം വിവരിക്കുന്നുണ്ട്​. 1967 മുതൽ 1970 വരെ ഇന്ത്യൻ സൈന്യത്തിൽ ആർമി മെഡിക്കൽ കോർപ്സിൽ മെഡിക്കൽ ഓഫീസറായിരുന്നു. വിശിഷ്​ട സേവനത്തിന്​ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽനിന്ന്​ പുരസ്​കാരം നേടി.

ദേശീയ- അന്തർ ദേശീയ ജേണലുകളിൽ ഇദ്ദേഹത്തി​െൻറ 200 ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1986ൽ റെയിൽവേ മന്ത്രാലയം ദേശീയ അവാർഡ് നൽകി ആദരിച്ചു. തമിഴ്‌നാട് ഡോ. എം.ജി.ആർ മെഡിക്കൽ സർവകലാശാലയിൽ എമെരിറ്റസ് പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടു. സർവകലാശാലയുടെ ലൈഫ് ടൈം അച്ചീവ്‌മെൻറ്​ അവാർഡിനും​ അർഹനായി. 1999ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

പരേതനായ എൻജിനീയർ കെ.സി. ഏബ്രഹാമി​െൻറയും പുത്തൻകാവ്​ കിഴക്കേത്തലക്കൽ അലക്​സാൻഡ്രിനയുടെയും മകനായി 1942 മാർച്ച്​ 14ന്​ ജനിച്ചു. ഭാര്യ കോട്ടയം പുള്ളിയിൽ ബേബി ഏബ്രഹാം. മക്കൾ: ഡോ.സിബി മാമ്മൻ, ആൻ ഏബ്രഹാം. മരുമകൻ: കണ്ടത്തിൽ അരുൺ മാമ്മൻ (എം.ആർ.എഫ്​ വൈസ്​ ചെയർമാൻ ആൻഡ്​ മാനേജിങ്​ ഡയറക്​ടർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cardiologistDr ka abraham
News Summary - cardiologist dr ka abraham passes away
Next Story