Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രെയിമിൽ ഇനി ബാക്കി ആ​​ മാസ്​ കഥാപാത്രങ്ങൾ...

text_fields
bookmark_border
ഫ്രെയിമിൽ ഇനി ബാക്കി ആ​​ മാസ്​ കഥാപാത്രങ്ങൾ...
cancel
camera_alt

ഛായാ​ഗ്രാ​ഹ​ക​ൻ ഷാജി​ കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ഗോ​കു​ലം പാ​ർ​ക്കി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​പ്പോ​ൾ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്നു

കൊച്ചി: ഷാജി കുമാർ എന്ന കാമറ മാന്ത്രികൻ കാലയവനികയിൽ മറയുമ്പോൾ ഫ്രെയ്മിൽ ബാക്കിയാവുന്നത്​ നിരവധി മാസ്​ കഥാപാത്രങ്ങൾ. മലയാള സിനിമയിൽ ആദ്യമായി 100 കോടി ക്ലബിൽ പുലിമുരുകനെ എത്തിക്കുന്നതിൽ ഷാജി കുമാറിന്‍റെ കാമറ മികവും നിർണായക പങ്ക്​ വഹിച്ചു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം, സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവ പുറത്തിറങ്ങാനിരിക്കെയാണ്​ വിയോഗം. പ്രശസ്‌ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹന്റെ ശിഷ്യനായി സിനിമാ ലോകത്തെത്തിയ ഷാജി കുമാറിന്‍റെ ആദ്യ സ്വതന്ത്ര ചലച്ചിത്രം 2001ൽ ജയറാം നായകനായി പുറത്തിറങ്ങിയ ഉത്തമനാണ്​. തുടർന്ന്​ പകൽപ്പൂരം, അമ്മക്കിളിക്കൂട്​, വെള്ളിനക്ഷത്രം തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. 2005ൽ പുറത്തിറങ്ങിയ ‘നരൻ’, ‘അത്ഭുത ദ്വീപ്’ ഷാജിയുടെ ഗ്രാഫ്​ പുതിയ ലെവലിൽ എത്തിച്ചു. പിന്നീട്​ മലയാളത്തിലെ വൈവിധ്യമാർന്ന ചിത്രങ്ങൾക്ക് പിന്നിലെ കരുത്തായി മാറുന്ന കാഴ്ചയാണ്​ മലയാള ചലച്ചിത്ര ലോകം കണ്ടത്​.

ഫിലിമിൽ ചിത്രീകരണം ആരംഭിച്ച ഷാജി കുമാർ വെളിച്ചത്തിലും നിറത്തിലും ഫ്രെയിമിങ്ങിലും തന്റെ അസാമാന്യ സാങ്കേതിക കലാപാടവം സിനിമാ ലോകം ഡിജിറ്റലിലേക്ക്​ മാറിയപ്പോഴും ആവർത്തിച്ചു. യെസ് യുവർ ഓണർ, മഹാസമുദ്രം, ബാബാ കല്യാണി, ജൂലൈ 4, നസ്രാണി, സൈക്കിൾ, വെറുതെ ഒരു ഭാര്യ, റോബിൻഹുഡ്, റെഡ് ചില്ലീസ്, പോക്കിരി രാജ, ദ കിംഗ് ആൻഡ് ദി കമീഷണർ, മല്ലൂസിംഗ്, സൗണ്ട് തോമ, റിംഗ് മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായി. 2016ൽ പുറത്തിറങ്ങിയ പുലിമുരുകൻ ഷാജി കുമാറിന്‍റെ തലവരതന്നെ മാറ്റി. പിന്നെ ഹിറ്റുകളുടെ നിരതന്നെയുണ്ടായി. രാമലീല, ഒടിയൻ, ചന്ദ്രഗിരി, മധുരരാജ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, നൈറ്റ് ഡ്രൈവ് തുടങ്ങി വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി വരെ. 2025ൽ പുറത്തിയ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളെ ഇളക്കി മറിച്ചതിൽ ഷാജി കുമാറിന്‍റെ കാമറ മികവ്​ വഹിച്ച പങ്ക്​ ചെറുതല്ല.

ജോഷി, ഷാജി കൈലാസ്, വി.എം. വിനു, എം. പത്മകുമാർ, വൈശാഖൻ തുടങ്ങി പുതുതലമുറയിലെ തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ പ്രിയപ്പെട്ട കാമറാമാനാണ്. പൊന്നാർ ശങ്കർ, മമ്പട്ടിയാൻ, സാഹസം എന്നീ തമിഴ്​ ചിത്രങ്ങളിലും 2010ൽ പുറത്തിറങ്ങിയ തൂഫാൻ എന്ന ഹിന്ദി ചിത്രത്തിലും കാമറ ചലിപ്പിച്ചു. പുലിമുരുകൻ, തുടരും തുടങ്ങിയ ചിത്രങ്ങളിലെ കാമറ മികവിന്​ വിവിധ പുരസ്കാരങ്ങൾ നേടി​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Camera man Shaji Kumar passes away
Next Story