ബസ് മുതലാളി തൂങ്ങിമരിച്ച നിലയിൽ
text_fieldsപ്രകാശ് ശേഖ
മംഗളൂരു: മഹേഷ് മോട്ടോർസ് സർവീസ് ബസുകളുടെ ഉടമ പ്രകാശ് ശേഖ(40) മംഗളൂരു കദ്രിയിലെ അപാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ആറരയോടെ വാതിൽ തകർത്ത് കയറിയാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്.
ദക്ഷിണ കന്നട ജില്ല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജയറാം ശേഖയൂടെ മകനാണ്.അസോസിയേസൻ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ച പ്രകാശ് നിലവിൽ അംഗമായിരുന്നു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ മഹേഷ് മോട്ടോർസിെൻറ സിറ്റി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെമന്ന് പൊലീസ് പറഞ്ഞു
എ.ജെ.ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഭാര്യ നവ്യയും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങി.അസോസിയേഷൻ ജില്ല പ്രസിഡൻറ് അസീസ് പർത്തിപ്പിടി, ജനറൽ സെക്രട്ടറി രാമചന്ദ്രൻ പിലർ എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

