Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2026 10:28 PM IST Updated On
date_range 25 Aug 2026 10:28 PM ISTസലാലയിൽ മരിച്ച വടകര സ്വദേശി കൃഷ്ണദാസിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsbookmark_border
സലാല: ഹ്യദയാഘാതം മൂലം കഴിഞ്ഞ ദിവസം സലാലയിൽ നിര്യാതനായ കോഴിക്കോട് വടകര ചേറോട് സ്വദേശി കോമത്ത്‌കണ്ടി താഴെ കുനിയിൽ ക്യഷ്‌ണദാസിന്റെ ( 64) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് പി.സി.ആർ നൽകിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി സലാലയിൽ പ്രവാസിയാണ്. ദീവാനിലാണ് നിലവിൽ ജോലി ചെയ്തിരുന്നത്. കെ.കെ. ചാത്തു പിതാവും പാറു മാതാവുമാണ്. ലസിതയാണ് ഭാര്യ . രണ്ട് പെൺ മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

