റിയാദിൽ മരിച്ച കോഴിക്കോട് സ്വദേശി സാലിഹിന്റെ മൃതദേഹം ഖബറടക്കി
text_fieldsസാലിഹ്
റിയാദ്: റിയാദിൽ മരിച്ച കോഴിക്കോട് കോവൂർ സ്വദേശി സാലിഹിന്റെ മൃതദേഹം ഖബറടക്കി. 45 വയസ്സായിരുന്നു. ബത്ഹയിലെ ഗുറാബി സ്ട്രീറ്റിലുള്ള താമസസ്ഥലത്ത് രണ്ട് ദിവസം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്. കുടുംബത്തോടൊപ്പം റിയാദിൽ താമസിക്കുന സാലിഹിന് രണ്ട് കുട്ടികളുണ്ട്. ഷംനയാണ് ഭാര്യ. യു.പി.സി എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗുറാബി-അൽ അമൽ യൂനിറ്റ് പ്രവർത്തകനായിരുന്നു.
ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ വേഗം പൂർത്തിയാക്കി ബുധനാഴ്ച നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. റിയാദ് എക്സിറ്റ് 15-ലെ അൽ രാജ്ഹി മസ്ജിദിൽ അസർ നമസ്കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും ശേഷം ഖബറടക്കത്തിലും സഹപ്രവർത്തകർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി വൻ ജനാവലി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

