ആര്യാട്ടിൽ ഹുസൈൻ മൗലവി അന്തരിച്ചു
text_fieldsശാന്തപുരം: പ്രമുഖ പണ്ഡിതനും വാഗ്മിയും മുള്ള്യാകുർശ്ശി എൽ.പി സ്കൂൾ റിട്ട. അറബി അധ്യാപകനുമായ ആര്യാട്ടിൽ ഹുസൈൻ മൗലവി (82) അന്തരിച്ചു. ശാന്തപുരം ഇസ്ലാമിയ കോളജ് പഠനത്തിന് ശേഷം ഉമറാബാദിൽ പഠനം പൂർത്തിയാക്കിയ ശേഷം ശാന്തപുരം മഹല്ലിൻ്റെ പുരോഗതിക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും മഹല്ലിൽ ഖത്തീബായി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക പ്രബോധകനായും അധ്യാപകനായും സേവനമനുഷ്ടിച്ചു. 28 വർഷക്കാലം യു.എ.ഇ റാസൽഖൈമയിൽ ഔഖാഫിൻ്റെ കീഴിൽ പള്ളി ഇമാമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: ആയിശ (തോണി ക്കര, തിരൂർക്കാട്). മക്കൾ: അത് ഹർ ഹുസൈൻ, അത്തീയ്യ, ആത്തിഖ. മരുമക്കൾ: സമീറ കാസിയാരത്ത് (മമ്പാട്), അബ്ദുസ്സലാം പാലക്കുണ്ടൻ (സൗദി അറേബ്യ). സഹോദരങ്ങൾ: ഹൈദരലി ശാന്തപുരം, പരേതരായ പാത്തുമുണ്ണി, ഹംസ, സഫിയ, സുബൈർ ശാന്തപുരം, അബ്ദുള്ള. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ശാന്തപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

