Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്ര സന്ദർശനത്തിന് യാത്രക്കാരുമായെത്തിയ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
rajesh
cancel
camera_alt

രാജേഷ്

ഹരിപ്പാട് :തിരുവല്ലയിൽ നിന്നും ക്ഷേത്ര സന്ദർശനത്തിന് യാത്രക്കാരുമായി വന്ന ഓട്ടോ ഡ്രൈവർ ഹരിപ്പാട് വെച്ച് കുഴഞ്ഞുവീണു മരിച്ചു. തിരുവല്ല മതിൽ ഭാഗം തെക്കേമഠം വീട്ടിൽ പരേതനായ രാജന്റെയും, തുളസിഭായിയുടെയും മകൻ ആർ.രാജേഷാണ് (47) മരിച്ചത്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മുൻ വശത്തുള്ള കടയിൽ നിന്ന് സോഡ വാങ്ങിക്കുടിയ്ക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ കടയുടമയും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഹരിപ്പാട് ഗവ.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണമടഞ്ഞു. തിരുവല്ല മതിൽ ഭാഗം ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ രാജേഷ് യാത്രക്കാരുമായി ഹരിപ്പാടും മണ്ണാറശ്ശാലയിലും ക്ഷേത്ര ദർശനത്തിനായി തിരുവല്ല സ്വദേശികളുമായി ഓട്ടം വന്നതായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

ഭാര്യ: പ്രീത (പോസ്റ്റ് ഓഫീസ് ജീവനക്കാരി, മാവേലിക്കര പൊന്നേഴ തെക്കേക്കര മൂലേതറയിൽ കുടുംബാംഗം). മകൾ: അർച്ചന. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arrived with passengers Auto driver died
Next Story