കെ.എം. ഹൈദർ നിര്യാതനായി
text_fieldsമംഗളൂരു: അഞ്ച് പതിറ്റാണ്ടിലേറെയായി കാസർകോട് ആലിയ അറബിക് കോളജിൽ അധ്യാപകനായിരുന്ന കെ.എം. ഹൈദർ (78) നിര്യാതനായി. ബുധനാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിരുന്നു അന്ത്യം.
ആലിയ അറബിക് കോളജിൽ പഠനം പൂർത്തിയാക്കി സൗദി അറേബ്യയിലെ മദീന ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയിൽ കൂടുതൽ പരിശീലനം നേടിയ ശേഷം, 1973 ൽ ആലിയ അറബിക് കോളജിൽ അദ്ധ്യാപക ജീവിതം ആരംഭിച്ചു. ജമാഅത്തെ ഇസ്‍ലാമി പ്രവർത്തകനായിരുന്നു. ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്.
പിതാവ്: പരേതനായ കുദ്രോളി ഹസനബ്ബ. ഭാര്യ: ഉമ്മു സൽമ. മക്കൾ: മുഹമ്മദ് ഹസ്സൻ സാലിഖ്, മുഹമ്മദ് മുനീബ് (സുഡാൻ), മുഹമ്മദ് കമാൽ (യുഎഇ) , മുഹമ്മദ് മുബീൻ (സുൽത്താൻ ഗോൾഡ്), ഉമ്മു ഹബീബ, ഉമ്മു ഹസീന, ഉമ്മു ഹനീന, ഉമ്മു ഹനീസ.
മരുമക്കൾ: താജുദ്ദീൻ കുമ്പള, മുഷ്താഖ്, അബ്ദുൽ ജലീൽ (കെയർവെൽ ആശുപത്രി), അബ്ദുൽ റഹ്മാൻ ചെമ്പിരിക്ക, മറിയം ജമീല, റഹ്മത്ത്, ഫംസീന, മിഷാല. ഖബറടക്കം വ്യാഴാഴ്ച ളുഹർ നമസ്കാരത്തിന് ശേഷം ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

